Latest NewsNewsIndia

ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്ന മകൾക്ക് ഐഎസുമായി ബന്ധം, വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നുവെന്ന് ഹനീഫ്

ഇരുവരും വിവാഹിതരാകുമെന്ന് ഞങ്ങള്‍ കരുതി

അഹമ്മദാബാദ് : ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ രണ്ട് മക്കളുമായി വന്ന മകള്‍ ഭീകരവാദിയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് സുമേരബാനു മാലിക്കിന്റെ പിതാവ്. 32 കാരിയായ സുമേര മാലിക്കിനെ കഴിഞ്ഞ ദിവസം ഗുജറാത്ത് എടിഎസാണ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ രണ്ട് മക്കളുമായി വന്ന മകള്‍ക്ക് അഭയം കൊടുത്തതല്ലാതെ മറ്റൊരു തെറ്റും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് സുമേരയുടെ പിതാവ് ഹനീഫ് പറഞ്ഞു. ആദ്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് സുമേരബാനു സുബൈര്‍ അഹമ്മദ് മുൻഷിയുമായി പ്രണയത്തിലായത്.

READ ALSO: സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിന് ഈ വഴികൾ മനസിലാക്കാം

‘ഇരുവരും വിവാഹിതരാകുമെന്ന് ഞങ്ങള്‍ കരുതി. മുൻഷിയും അവള്‍ക്ക് പണം അയച്ചിരുന്നു. എന്നാല്‍ ഈ പണത്തെക്കുറിച്ച്‌ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. സുമേരയ്‌ക്കൊപ്പം അറസ്റ്റിലായവരെ പറ്റി തങ്ങള്‍ക്ക് അറിയില്ലെന്നും ‘ സമീറ ബാനുവിന്റെ സഹോദരൻ റസീം പറഞ്ഞു.

2021ൽ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സുമേരബാനു മാതാപിതാക്കളോടൊപ്പമാണ് താമസിച്ചത്. ‘എന്റെ മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഞാൻ അവളെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു’. പിതാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button