ന്യൂഡല്‍ഹി: യുനെസ്‌കോയുടെ ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ പുരാതന നഗരം. ഗുജറാത്തിലെ ദൊളാവിര നഗരത്തെയും തെലങ്കാനയിലെ കക്കാതിയ രുദ്രേശ്വര ക്ഷേത്രത്തെയും ലോക പൈതൃക ഭൂപടത്തില്‍ ഉള്‍പ്പെടുത്തി. ഇതോടുകൂടി ഇന്ത്യയില്‍ നിന്നുള്ള പൈതൃക സ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയര്‍ന്നു. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് യുനെസ്‌കോ ഈ വിവരം വെളിപ്പെടുത്തിയത്.
Read Also : ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിഷേധവുമായി ബിജെപി
ചൈനയിലെ ഫുഷൂവില്‍ വച്ച് നടന്ന യുനെസ്‌കോയുടെ 44 ാമത് സമ്മേളനത്തില്‍ വച്ചാണ് ഈ രണ്ട് ഇന്ത്യന്‍ പ്രദേശങ്ങളും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. യുനെസ്‌കോയുടെ രേഖകള്‍ അനുസരിച്ച് അന്നത്തെ കാലത്തെ ഏറ്റവും മികച്ചതും ഇന്നും നല്ല രീതിയില്‍ സംരക്ഷിച്ചുപോകുന്നതുമായ ചുരുക്കം ചില ദക്ഷിണേഷ്യന്‍ നഗരങ്ങളില്‍ പെട്ട സ്ഥലമാണ് ദൊളാവിര. ഹാരപ്പന്‍ സംസ്‌കാരത്തില്‍ ഉള്‍പ്പെട്ട അഞ്ച് മഹാനഗരങ്ങളില്‍ ഒന്നാണ് ഈ പുരാതന നഗരം എന്ന് കരുതുന്നു.
1968ലാണ് ഗവേഷകര്‍ ഈ നഗരത്തെ കണ്ടെത്തുന്നത്. അന്നത്തെ കാലത്തു തന്നെ വെള്ളം സംരക്ഷിക്കാനും പ്രതിരോധ സംവിധാനങ്ങള്‍ക്കുമായി നഗരത്തില്‍ ഒരുക്കിയിരുന്ന സംവിധാനങ്ങള്‍ ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കല്ലുകളും ചെമ്പും ഒക്കെ ഉപയോഗിച്ചുള്ള കലാസൃഷ്ടികളും ഈ പുരാതന നഗരത്തിന്റെ സ്വന്തമായിരുന്നു.
Post Your Comments