Latest NewsKerala

പീഡനത്തിന് സിഐയ്‌ക്കെതിരെ പരാതി : പരാതി നല്‍കിയ യുവതിയെ സിഐ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

തൃശൂര്‍ : സിഐ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സിഐ യുവതിയെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തൃശൂര്‍ തിരുവില്വാമലയിലാണ് സംഭവം.
തനിക്കെതിരെ പരാതി നല്‍കിയ യുവതി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നില്‍ നിന്നു കാറിടിച്ചു വീഴ്ത്തിയെന്ന കേസിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവശങ്കരനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിരിക്കുന്നത്. കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണു കേസ്.

Read Also : കാമുകനൊപ്പം പതിനേഴാം വയസ്സില്‍ ഇറങ്ങിപ്പോയി; രണ്ടുവര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകൊണ്ട് ദാരുണാന്ത്യം

തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പഴമ്പാലക്കോടിനു സമീപം പട്ടിപ്പറമ്പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി പഴയന്നൂരിലെത്തിയ ശിവശങ്കരന്‍ വാഹനം ടൗണില്‍ ഉപേക്ഷിച്ചു കടന്നു. രാത്രി 2ന് ബസ്സ്റ്റാന്‍ഡിനു സമീപത്തു നിന്നാണു പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.

Read Also : ട്രാഫിക് നിയമം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍: മൊബൈല്‍ ഉപയോഗത്തിന് 5000 രൂപ പിഴ : വിവിധ പിഴതുകകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാറും

സയന്റിഫിക് അസിസ്റ്റന്റും ഫൊറന്‍സിക് ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിലെത്തി കാറും സ്‌കൂട്ടറും പരിശോധിച്ചു. യുവതിയുടെ വലതു കാല്‍പാദത്തില്‍ പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു. സിഐ എം. മഹേന്ദ്രസിംഹയ്ക്കാണ് അന്വേഷണച്ചുമതല. സിഐ ശിവശങ്കരന്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ഇതേ യുവതി പീഡനത്തിനു പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button