ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്. കച്ച് ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് 14.2 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Read Also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
കഴിഞ്ഞ ദിവസവും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.02 ഓടെ 1.6 തീവ്രതയിലുള്ള ഭൂചലനമാണ് മേഖലയിൽ ഉണ്ടായത്. ഗുജറാത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തൽ പ്രകാരം അതിതീവ്ര ഭൂകമ്പ സാധ്യതാ മേഖലയിലാണ് കച്ച് ജില്ല ഉൾപ്പെടുന്നത്. 2001 ജനുവരിയിൽ 6.9 തീവ്രതയിലുള്ള ഭൂകമ്പം ജില്ലയിൽ അനുഭവപ്പെട്ടിരുന്നു.
Read Also: അനധികൃത മദ്യവില്പന: ആളറിയാതെ എക്സൈസ് ഉദ്യോഗസ്ഥന് മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ
Post Your Comments