കൊച്ചി: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ സിനിമാ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇരുവര്‍ക്കുമെതിരെയുള്ള കേസ് ഒഴിവാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമലാ പോളിനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ തന്നെ അമലയ്‌ക്കെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. രജിസ്ട്രേഷന്‍ സംബന്ധിച്ച കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ട്. അതിനാല്‍ ഫഹദ് കേസില്‍ നിന്നും ഒഴിവായി. അതേസമയം, വാഹന രജിസ്ട്രേഷന്‍ സംബന്ധമായി സുരേഷ് ഗോപിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി തുടരും.ഫഹദും അമലാ പോളും കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോള്‍ തന്റെ ബെന്‍സ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചെന്ന രീതിയിലാണ് അമലാ പോള്‍ വ്യാജരേഖ ചമച്ചത്. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു.
പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമല പോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 1.12 കോടി രൂപ വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് പുതുച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയായി അടക്കേണ്ടി വന്നത്. പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവിടെ സ്ഥിര താമസക്കാരായിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ നടിക്കു നേരിട്ടറിയാത്ത ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.
നികുതി സംബന്ധമായ കാര്യങ്ങള്‍ അറിയില്ലായിരുന്നെന്നും ഡീലര്‍മാരാണ് കാറുകള്‍ രജിസ്റ്റര്‍ ച്യെത് കേരളത്തിലെത്തിച്ചതെന്നുമായിരുന്നു ഫഹദ് നല്‍കിയ മൊഴി. ഇതോടെ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നീട് 19ലക്ഷം രൂപ നികുതിയടച്ച് സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തിയെന്നും ഫഹദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments