MollywoodLatest NewsKeralaCinemaNewsEntertainment

ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോൻ, ഫഹദ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്: പുകഴ്ത്തി അബ്ദുള്ളക്കുട്ടി

മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മാലിക് എന്ന ചിത്രത്തെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മാലികിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്. സമീപകാലത്ത് കണ്ട ഉഗ്രൻ ചലചിത്രാവിഷ്കാരം ആണ് മഹേഷ് നാരായണന്റെ മാലിക് എന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

സിനിമ സംവിധായകന്റെ കലയാണെങ്കിലും ഫഹദ് ഉള്ള സിനിമകൾ മാത്രം നേരെ മറിച്ചാണ്. സിനിമ സംവിധായകന്റെയും ഫഹദിന്റെയും കലയാണെന്ന് നാം മാറ്റി പറയുമെന്നാണ് അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നത്. ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല,
ജീവിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലചിത്രാവിഷ്കാരം. സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ്നാരയണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്. പക്ഷെ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള് തിരുത്തിപറയണ്ടി വരും. ഫഹദ് ഉണ്ടെങ്കിൽ ആസിനിമ സംവിധായന്റേയും, ഫഹദിന്റേയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടൻ മോഹൽലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ
പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാൽ ചന്ദനം മണക്കും, എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതൽ എന്റെ നാട്ടുകാരൻ അമൽവരെ … മലയാള സിനിമക്ക് മാലിക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്.
മഹാമാരിയുടെ കാലത്ത് വീട്ടിലുരുന്ന് കാണാൻ ആമസോൺ പ്രെയിമിലൊരുക്കിയ നല്ലസിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരമാരെയെല്ലാം അഭിനന്ദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button