MollywoodLatest NewsKeralaCinemaNewsEntertainment

ക്ലോസ്‌ട്രോഫോബിയ ഉള്ളവർ ഈ സിനിമ കാണരുതെന്ന് അണിയറ പ്രവർത്തകർ: എന്താണ് ക്ലോസ്‌ട്രോഫോബിയ?

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍ കുഞ്ഞിന്റെ ട്രെയിലർ പുറത്തിറങ്ങിയത് പിന്നാലെ ആരാധകർ ഗൂഗിളിൽ ഏറ്റവും അധികം സെർച്ച് ചെയ്തത് എന്താണ് ക്ലോസ്‌ട്രോഫോബിയ എന്നായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയതിന് പിന്നാലെ, അണിയറപ്രവര്‍ത്തകര്‍ നൽകിയ ഒരു മുന്നറിയിപ്പായിരുന്നു ഇതിന് കാരണം. ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ സൂക്ഷിക്കുക എന്നായിരുന്നു അത്.

എന്താണ് ക്ലോസ്‌ട്രോഫോബിയ?

വളരെ ഇടുങ്ങിയ വഴികളോട്, അതുപോലെതന്നെ പ്രദേശങ്ങള്‍, റൂം എന്നിവയോടെല്ലാം തന്നെ ഒരാള്‍ക്ക് തോന്നുന്ന ഭയമാണ് ക്ലോസ്‌ട്രോഫോബിയ എന്നത്. എം.ആർ.ഐ സ്‌കാനിംഗിന് കയറ്റുമ്പോള്‍ അങ്കലാപ്പ് അനുഭവപ്പെടുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ചിലര്‍ക്ക് അടച്ചിട്ട മുറിയില്‍ ഇരിക്കുവാന്‍ ഭയം തോന്നാറുണ്ട്, ചിലര്‍ക്ക് അടിപ്പാതയിലൂടെയും ടണലിലൂടെയും നടക്കാനൊക്കെ ഭയം തോന്നാറുണ്ട്. ഇത്തരക്കാരെ വിളിക്കുന്ന പേരാണ് ക്ലോസ്‌ട്രോഫോബിയക് എന്ന്.

മലയൻ കുഞ്ഞിലെ ഫഹ്ദ് ഫാസില്‍ ചെയ്യുന്ന കഥാപാത്രം ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇത് ക്ലോസ്‌ട്രോഫോബിയ ഉള്ളവർക്ക് ബുദ്ധിമുട്ട് ആകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ക്ലോസ്ട്രോഫോബിയയ്ക്ക് കാരണമാകുന്ന ചില സാഹചര്യങ്ങൾ

തുരങ്കങ്ങൾ.
ലിഫ്റ്റ്.
ട്രെയിനുകൾ.
വിമാനങ്ങൾ.
ചെറിയ കാറുകൾ.
ഗുഹകൾ.
എംആർഐ സ്കാനിംഗ് മെഷീൻ.
നിലവറകൾ.
ജനലുകളില്ലാത്ത അല്ലെങ്കിൽ തുറക്കാൻ കഴിയാത്ത ജനാലകളുള്ള ചെറിയ മുറികൾ.

ലക്ഷണങ്ങൾ എന്തൊക്കെ?

ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്നവർക്ക് പെട്ടന്ന് ഭയം തോന്നും. കാരണമില്ലാതെ വിയർക്കും. ചിലർക്ക് നെഞ്ച് വേദനിക്കും. ഹൃദയമിടിപ്പ് ഉയരും. ടെൻഷൻ വർധിക്കുന്നതിന് അനുസരിച്ച് മറ്റ് ചില ലക്ഷണങ്ങൾ കൂടി പ്രകടമാക്കാൻ തുടങ്ങും. വയറുവേദനയും അതുപോലെ വയറ്റീന്ന് പോകുവാനുള്ള ടെന്റന്‍സിയും ഉണ്ടാകാറുണ്ട്. ചിലരുടെ തൊണ്ട പെട്ടന്ന് വരളും. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ കഴിയാത്തത് പോലെ തോന്നും. ചിലര്‍ തലകറങ്ങി വീഴാറുമുണ്ട്. മരിക്കുവാന്‍ പോകുന്നതുപോലെ തോന്നല്‍ ഒക്കെ ഇത്തരക്കാരുടെ ഉള്ളിൽ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button