വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുഎസ് പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ ജി7 ഉച്ചകോടിയുടെ സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ- പാക് പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണേണ്ടതിന്റെ ആവശ്യം ട്രംപ് ഉന്നയിച്ചിരുന്നതായും ഈ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ALSO READ: യാത്രക്കാര്‍ ശ്രദ്ധിക്കുക; ഈ റൂട്ടില്‍ മൂന്നുദിവസം തീവണ്ടിയോടില്ല
ഫ്രാന്‍സിലെ ബെയറിറ്റ്‌സില്‍ തിങ്കളാഴ്ച സമാപിച്ച ഉച്ചകോടിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. ലോകത്തിന് ഐക്യത്തിന്റെ സന്ദേശം നല്‍കാനായെന്നും 100 കോടി ഡോളറിന്റെ വ്യാപരക്കരാറുണ്ടായിെന്നും പറയുന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം കാത്തുകിടക്കുന്ന യുഎസ്- മെക്‌സിക്കോ- കാനഡ വ്യാപാരക്കരാറിന് പ്രോത്സാഹനമേകിയെന്നും യൂറോപ്പുമായി ശക്തമായ വ്യാപാരബന്ധത്തിനുള്ള നടപടികളായി എന്നും പറയുന്നു. ഇന്ത്യ – പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രസിഡന്റിന്റെ ഇടപെടല്‍ സഹായിച്ചു എന്നും ഈ പ്രസ്താവനയില്‍ ഉണ്ട്.
ALSO READ: താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്? – മുല്ലപ്പള്ളിയോട് എഎ റഹീം
Post Your Comments