കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നും ക്ഷേത്ര ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്ക.
‘ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്. നിലവിലെ ആചാരങ്ങൾ അനുസരിച്ച് ഇതരമത വിശ്വാസിയെ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ട്. ഇക്കാര്യം അമല പോളിനോട് പറഞ്ഞിരുന്നു,’ ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി.
എന്താണ് ഫ്രൂട്ടേറിയൻ ഡയറ്റ്: പോഷകങ്ങൾ അടങ്ങിയതും ആരോഗ്യകരവുമായ ഭക്ഷണരീതിയെക്കുറിച്ച് മനസിലാക്കാം
കഴിഞ്ഞ ദിവസമാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടി അധികൃതർ ദർശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
Post Your Comments