നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. തിരിച്ചുവരവിനെ കുറിച്ചും പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ചും മീര തുറന്നു പറയുന്നു. ഇൻസ്റ്റഗ്രാം കാലത്തിന്റെ ആവശ്യമാണെന്നും ഇപ്പോൾ എല്ലാവർക്കും ഉണ്ടെന്നും മീര പറയുന്നു. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകില്ലേ എന്നും നടി ചോദിക്കുന്നു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീര ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഷൈ ആണ്, പണ്ടൊക്കെ ആന്റി സോഷ്യലായിരുന്നു. അതൊക്കെ പണ്ടത്തെ സ്വഭാവത്തിന്റെ ഭാഗമാണ്. അവാര്‍ഡ് കിട്ടിയാല്‍ പോലും വാങ്ങാന്‍ പോകില്ലായിരുന്നു. ക്രൗഡിന് മുമ്പില്‍ പോകാന്‍ പ്രശ്നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്‍ക്കുന്ന കുട്ടിയായിരുന്നു. കാലം മാറി, ഞാനൊരു പബ്ലിക് ഫിഗറായിരുന്നില്ല എങ്കിലും ചിന്തിക്കൂ, ഇപ്പോ എല്ലാവര്‍ക്കുമില്ലേ ഇന്‍സ്റ്റയൊക്കെ, കാലത്തിന്റെ ആവശ്യമായി. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകില്ലേ,’ താരം പറയുന്നു.
Also Read:പോപ്പുലർഫ്രണ്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്: കെ സുരേന്ദ്രൻ
ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നായികയാണ് മീര ജാസ്മിൻ. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മീര അഭിനയ ജീവിതത്തിൽ ഇടവേള എടുത്തിരുന്നു. ഇപ്പോൾ, ആറ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര. തനിക്ക് ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മീര പറയുന്നു.
‘നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാൻ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്. ഇപ്പോഴത്തെ നടിമാര്‍ മെസേജ് അയക്കാറുണ്ട്. ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജു ചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ്’, മീര പറഞ്ഞു.
Post Your Comments