KeralaLatest News

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കി, താമസം വൃത്തിഹീനമായ ഇടുങ്ങിയ മുറികളില്‍; കോഴിക്കോട് അഗതിമന്ദിരത്തിന് പൂട്ടുവീണതിങ്ങനെ

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട്ടെ പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതി മന്ദിരം പൂട്ടി. സാമൂഹ്യനീതി വകുപ്പിന്റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് നടപടി. ഇവിടെ കഴിഞ്ഞിരുന്ന അന്തേവാസികളായ 41 സ്ത്രീകളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. അന്തേവാസികളെ െൈലംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: പിണറായി വിജയന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല

പുല്ലൂരാംപാറയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ആകാശപ്പറവകളെന്ന പേരില്‍ ഈ അഗതി മന്ദിരം പ്രവര്‍ത്തിക്കുന്നു. വൃദ്ധമന്ദിരം നടത്താനുളള ലൈസന്‍സ് മാത്രമുളള സംഘടന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള 41 പേരെ ഇടുങ്ങിയ മുറികളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ഇവിടെ പാര്‍പ്പിച്ചത്.

ALSO READ: ഹിന്ദി സംസാരിക്കുന്നയാള്‍ തീവണ്ടിയില്‍ നിന്നും തള്ളിതാഴെയിട്ടു; 12 മണിക്കൂര്‍ ഗുരുതര പരിക്കുകളോടെ പാളത്തിന് സമീപം കിടന്ന യുവാവിന്റെദാരുണാനുഭവം ഇങ്ങനെ

കേന്ദ്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കിട്ടിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞയാഴ്ച സാമൂഹ്യനീതി വകുപ്പ് ഒരു മെഡിക്കല്‍ സംഘത്തെ ഇവിടേക്ക് അയച്ചിരുന്നു. തങ്ങള്‍ നേരിടുന്ന ലൈംഗിക പീഡനം സംബന്ധിച്ച് അന്തേവാസികള്‍ തന്നെയാണ് ഇവരോട് വെളിപ്പെടുത്തിയത്.എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ സ്ത്രീകളെ പോലീസുള്‍പ്പെടെയാണ് ഇവിടെയെത്തിച്ചതെന്നും സുതാര്യമായ രീതിയിലാണ് കേന്ദ്രം നടത്തിയതെന്നും നടത്തിപ്പുകാരന്‍ ഡാനിയല്‍ പറഞ്ഞു. ഡാനിയലും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റാണ് കേന്ദ്രം നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button