ന്യൂഡല്‍ഹി: ഇന്ത്യയെ ആണവായുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു കളയുമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയെ അണുബോംബുകള്‍ ഉപയോഗിച്ച് ‘ശുചിയാക്കുമെന്ന്’ മിയാന്‍ദാദ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്. ഇതിനു മുന്‍പ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളായ ഷഹീദ് അഫ്രിദി, ഷൊഹൈബ് അക്തര്‍ എന്നിവരും ഇന്ത്യയെ നശിപ്പിച്ചുകളയുമെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു.
മിയാന്‍ദാദ് ഒരു പാക്കിസ്ഥാന്‍ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കെതിരെ വിദ്വേഷപരമായ അഭിപ്രായം വ്യക്തമാക്കിയത്. നമ്മുടെ കൈയ്യില്‍ ഒരു ലൈന്‍സന്‍സുള്ള ആയുധമുണ്ടെങ്കില്‍ അതുപയോഗിക്കണം. ലോകം മുഴുവന്‍ ആളുകളെ കൊല്ലാനുള്ള രീതിയതാണ്. ഇന്ത്യക്കാര്‍ക്ക് അവരുടെ ശവം വീഴുമ്പോള്‍ വേദന തോന്നണമെന്നും മിയാന്‍ദാദ് പറഞ്ഞു. ‘ഇന്ത്യ കുബുദ്ധികളുടേ രാജ്യമാണ്. നമ്മുടെ കൈയ്യില്‍ ആറ്റംബോംബുകള്‍ വച്ചിരുന്നിട്ട് കാര്യമില്ല. ഇന്ത്യയെ അതുപയോഗിച്ച് വൃത്തിയാക്കിക്കളയണം’ എന്നതായിരുന്നു മിയാന്‍ദാദിന്റെ പ്രസ്താവന. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജാവേദ് മിയാന്‍ദാദ്. ദാവൂദ് ഇബ്രാഹീമിന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് മിയാന്‍ദാദിന്റെ മകനാണ്.
ALSO READ: കശ്മീര്‍ വിഷയം; വീണ്ടും മധ്യസ്ഥതയ്ക്ക് തയ്യാറായി ട്രംപ്
https://www.instagram.com/p/B1ThtQdHKBS/?utm_source=ig_web_button_share_sheet
Post Your Comments