ലാഹോര്‍: കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പ് കളിയിൽ പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ മികച്ച കളിയാണ് കാഴ്ച വച്ചത്. എന്നാൽ, ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് റിസ്വാനെ കളിക്കിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ട്വന്റി20 ലോകകപ്പിലെ സെമിയിലേക്ക് ഐസിയുവില്‍ നിന്നാണ് റിസ്വാന്‍ എത്തിയത്. റിസ്വാനെ രക്ഷിക്കാനായി നിരോധിത മരുന്ന് ഉപയോഗികച്ചതായി ഡോക്‌ടറുടെ വെളിപ്പെടുത്തൽ.
read also: ജനാധിപത്യ സ്ഥിരത വീണ്ടെടുക്കണം: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനം നൽകി ഇന്ത്യ
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച മുഹമ്മദ് റിസ്വാനെ രക്ഷിക്കാനായി നിരോധിത മരുന്ന് ഉപയോഗിച്ചതായാണ് പാക് ടീമിന്റെ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ നജീബുള്ളയുടെ വെളിപ്പെടുത്തൽ. ‘റിസ്വാന് ശ്വാസമെടുക്കാന്‍ വയ്യാതെ വന്നതോടെ നിരോധിച്ച ആ മരുന്ന് ഉപയോഗിക്കാന്‍ ഞാന്‍ ഐസിസിയുടെ അനുവാദം തേടി. കായിക താരങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ അവിടെ മറ്റ് വഴികള്‍ ഉണ്ടായില്ല. ഇതോടെ ഐസിസിയെ സമീപിക്കുകയായിരുന്നു’- നജീബുള്ള പറയുന്നു.
ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ മുഹമ്മദ് റിസ്വാന്‍ പിടിച്ചെടുത്ത ഒരു വേദിയായിരുന്നു കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പ്. ആറ് കളിയില്‍ നിന്ന് 281 റണ്‍സ് ആണ് റിസ്വാന്‍ നേടിയത്.
Post Your Comments