ശ്രീനഗര്‍ : കശ്മീരിലെ ബാരാമുള്ളയില്‍ ഇന്ത്യന്‍ സൈനികരും പാക് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.
കശേമീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ഏറ്റുമുട്ടല്‍ ആണ് ഇത്. ഇന്നലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ് നടത്തിയിരുന്നു.
Read Also : അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ രാജവംശത്തിന്റെ പിൻഗാമി
കശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കശ്മീരിലേക്ക് പാക്ക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.
Read Also :കശ്മീര്‍ വിഷയം; വീണ്ടും മധ്യസ്ഥതയ്ക്ക് തയ്യാറായി ട്രംപ്
അതേസമയം കശ്മീരില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ശ്രീനഗറിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലാല്‍ ചൗക്കില്‍ ബാരിക്കേഡുകള്‍ നീക്കം ചെയ്തു. ഇതുവഴി ഗതാഗതം ആരംഭിച്ചിട്ടുണ്ട്.
Post Your Comments