ന്യൂദല്‍ഹി: പാകിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ശനിയാഴ്ച. പാക് ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമത്തിൽ ക്രിക്കറ്റ് താരം കമ്രാന്‍ അക്മലിനു നേരെ വിമർശനം. ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന വാക്കില്‍നിന്ന് മൂന്നു അക്ഷരങ്ങള്‍ വിട്ടുപോയതാണ് സമൂഹമാധ്യമങ്ങളില്‍ കമ്രാനു നേരെ പരിഹാസമുയരാൻ കാരണം.
read also: തുടർച്ചയായ രണ്ടാം ദിവസവും വാക്‌സിനേഷൻ 5 ലക്ഷത്തിന് മുകളിൽ: നിർണായക നേട്ടം കരസ്ഥമാക്കി സംസ്ഥാനം
‘Independence’ എന്ന ഇംഗ്ലീഷ് വാക്കിന് പകരം ‘Indepence’ എന്നാണ് കമ്രാൻ കുറിച്ചത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. ഇത് ആദ്യമല്ല കമ്രാനു അക്ഷരത്തെറ്റു സംഭവിക്കുന്നത്.
Post Your Comments