EntertainmentNews

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പുതിയ ഗെയിം; ഹീറോയ്ക്ക് അഭിനന്ദൻ വര്‍ദ്ധമാനോട് രൂപ സാദൃശ്യം

മുംബൈ: ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് രാജ്യത്തെ യുവാക്കളിൽ വ്യോമ സേനയോടുള്ള താല്‍പര്യവും, രാജ്യസ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തൻ ഗെയിമിന് രൂപം നൽകുന്നു. ഗെയിം ബുധനാഴ്ച മുതല്‍ ആന്‍ഡ്രോയിഡ്, ഐഒസ് വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങും. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ രൂപ സാദൃശ്യമുള്ള കഥാപാത്രത്തെയാണ് ഗെയിംമില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമ സേനയിലെ ആക്രമണശൈലികള്‍ വിവിധ യുദ്ധ വിമാനങ്ങള്‍ ഇവയൊക്കെ പരിജയപ്പെടാനുള്ള അവസരം കളിക്കാര്‍ക്ക് ഗെയിമിൽ ഉണ്ടാകും.

ഇന്ത്യന്‍ ഗെയിം ഡെവലപ്പര്‍മാരായ ത്രീ ഇന്ററാക്ടീവും വ്യോമസേനയും ചേര്‍ന്നാണ് ഗെയിം വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക മൊബൈല്‍ ഗെയിമായ ‘എ കട്ട് എബവ്’ നിലവില്‍ സിംഗിള്‍ പ്ലേയര്‍ മൂഡിലാണ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ഗെയിം ലഭ്യമാകുക. ‘എ കട്ട് എബവ്’ എന്ന പേരിലുള്ള ഗെയിം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

‘ഞാന്‍ ഒരു എയര്‍ യോദ്ധാവാണ്, അഭിമാനിയും ആശ്രയയോഗ്യനും നിര്‍ഭയനുമാണ്. എല്ലാ പ്രവൃത്തികളിലും പ്രവൃത്തിയിലും ഞാന്‍ എന്റെ മാതൃരാജ്യത്തിന്റെ ബഹുമാനവും സുരക്ഷയും ഒന്നാമതെത്തിക്കും. ഞാന്‍ ശത്രുരാജ്യത്തിലേക്ക് ആഴത്തില്‍ പറന്ന് എന്റെ ശത്രുക്കളുടെ ഹൃദയത്തില്‍ ഭയം അടിക്കും എന്നതായിരുന്നു മുമ്പ് പുറത്തിറങ്ങിയ ഗെയിമിന്റെ ടീസറിലെ പ്രമേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button