Latest NewsNewsIndia

എൽസിഎ വിമാനങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു! തദ്ദേശീയ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന

ഇന്ത്യൻ എയർഫോഴ്സ് മിഗ്-സീരീസ് ഫൈറ്റർ ജെറ്റുകൾക്ക് പകരമായാണ് പുതിയ എൽസിഎ വിമാനങ്ങൾ വാങ്ങുന്നത്

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. റിപ്പോർട്ടുകൾ പ്രകാരം, 100 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ വ്യോമസേന മേധാവി എയർ മാർഷൽ വി.ആർ ചൗധരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. എൽസിഎ മാർക്ക് 1എ വിമാനങ്ങൾ വാങ്ങാനാണ് വ്യോമസേനയുടെ തീരുമാനം. വ്യോമസേനയിൽ എൽഎസി വിമാനങ്ങളുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

ഇന്ത്യൻ എയർഫോഴ്സ് മിഗ്-സീരീസ് ഫൈറ്റർ ജെറ്റുകൾക്ക് പകരമായാണ് പുതിയ എൽസിഎ വിമാനങ്ങൾ വാങ്ങുന്നത്. ആദ്യ വിമാനം 2024 ഫെബ്രുവരിയിലാണ് കമ്മീഷൻ ചെയ്യുക. അടുത്തിടെ സ്പെയിനിൽ നിന്നും സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എൽസിഎ വിമാനങ്ങൾ വാങ്ങുന്നത്. കഴിഞ്ഞ മാസം ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ഇന്ത്യൻ വ്യോമസേന മേധാവി നടത്തിയ അവലോകന യോഗത്തിലാണ് നൂറോളം യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമുണ്ടായത്.

Also Read: വവ്വാലുകളില്‍ നിന്നാണ് നിപ പടര്‍ന്നതെന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button