ഡൽഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് 156 പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ കൂടി വാങ്ങാൻ ഒരുങ്ങി വ്യോമസേന. സൈന്യവും വ്യോമസേനയും ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികളില്‍ ഈ ഹെലികോപ്റ്ററുകള്‍ വിന്യസിക്കും. ഇതുവരെ 15 പ്രചണ്ഡ് ഹെലികോപ്റ്ററുകളാണ് ഇരു സേനാവിഭാഗങ്ങളുടേയും പക്കലുള്ളത്. . 156 ഹെലികോപ്റ്ററുകളില്‍ 66 എണ്ണം വ്യോമസേനയും ബാക്കി 90 എണ്ണം സൈന്യവും ഏറ്റെടുക്കും.
156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ കൂടി വാങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഇതിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. മാസങ്ങള്‍ നീണ്ട പരീക്ഷണ പറക്കലുകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണായക മേഖലകളില്‍ വിന്യസിക്കുന്നത്.
ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി, രണ്ട് ഭീകരരെ വധിച്ചു
ലോകത്തിലെ ഏറ്റവും മോശം കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലുമാണ് ഈ ഹെലികോപ്റ്ററുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 15 ഹെലികോപ്റ്ററുകള്‍ സേനകളുടെ ഭാഗമായി. പ്രതിരോധ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ശ്രമങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
Post Your Comments