
തൃശൂർ : തൃശൂര്‍ വാണിയംപാറയില്‍ ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങവെ പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
പാലക്കാട് നിന്നും കള്ളുമായി വന്ന വണ്ടിയാണ് രാജുവിനെയും ജോണിയെയും ഇടിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments