തിരുവനന്തപുരം : അമ്പൂരി കൊലപാതകക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി അഖിൽ നായർ. കൊല്ലപ്പെട്ട രാഖിയെ കൊച്ചിയിൽവെച്ച് വിവാഹം ചെയ്തു. രാഖിയുടെ നിർബന്ധപ്രകാരമായിരുന്നു വിവാഹം നടന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ചതിന് ശേഷമായിരുന്നു ഇത്. നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെന്ന് അഖിൽ പോലീസിനോട് പറഞ്ഞു.
തുടർന്ന് രാഖി ആത്മഹത്യാ ഭീഷണി മുഴക്കി.തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഖിൽ പറഞ്ഞു. കൊലപാതകത്തിൽ അച്ഛന് പങ്കില്ലെന്ന് പറയുന്ന അഖിൽ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛൻ മണിയൻ സഹായിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാഖിയെ കൊല്ലും മുമ്പ് കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പിൽ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്‍റെ സഹായവും ഉണ്ടായിരുന്നു എന്നാണ് അഖിൽ പറയുന്നത്.
രാഖിയെ കൊലപ്പെടുത്തിയതിൽ അഖിലിന്‍റെ അച്ഛനമ്മമാര്‍ക്കും പങ്കുണ്ടെന്ന് രാഖിയുടെ കുടുംബം ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. അഖിലിന്‍റെ അച്ഛൻ മണിയൻ വീട്ടിൽ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മരം വച്ച് പിടിപ്പിക്കാനാണെന്ന മറുപടിയാണ് അന്ന് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments