Latest NewsKerala

അമ്പൂരി കൊലപാതകം ; അഖിലിന്റെ മാതാപിതാക്കൾക്ക് പങ്കെന്ന് രാഖിയുടെ പിതാവ്

തിരുവനന്തപുരം : അമ്പൂരിയിൽ കാമുകനും കൂട്ടാളികളും ചേർന്ന് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അഖിൽ നായരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് രാജൻ പറഞ്ഞു.

രാഖിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. പിന്നീട് രണ്ടാനമ്മയുടെ തണലിലാണ് മകള്‍ വളര്‍ന്നത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ കമ്പനിയില്‍ രാഖി ജോലിക്ക് പോയത്. അവള്‍ക്ക് ഇത്തരത്തിലുള്ള പ്രണയബന്ധം ഉള്ളതായി താന്‍ അറിഞ്ഞിരുന്നില്ലെന്നും പലപ്രാവശ്യം വിവാഹകാര്യം പറയുമ്പോഴും പിന്നീട് മതിയെന്ന് പറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറിയതായും രാജൻ പറഞ്ഞു.

അതേസമയം രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന ലഭിച്ചു . യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി കണ്ടെത്തി. എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹം ചെയ്തതായി പോലീസ് കണ്ടെത്തി. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.

….

shortlink

Related Articles

Post Your Comments

Related Articles


Back to top button