മനാമ : ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇപ്പോള്‍ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും പ്രത്യേകിച്ചും ഒഴിവു ദിവസങ്ങളില്‍ ബന്ധുക്കള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാന്‍ ഏക ജാലക സംവിധാനത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും പൊതുസമൂഹവും വിവിധ സംഘടനാ – സാമൂഹിക നേതാക്കളും ഇത് ഏറ്റെടുക്കണമെന്നും സാമൂഹിക പ്രവര്‍ത്തകനായ കെ.ടി. സലിം അഭ്യര്‍ത്ഥിച്ചു.
പ്രവാസികളുടെ മരണ നിരക്ക് കൂടിവരുന്നതിനാലും, ഒഴിവ് ദിവസങ്ങളില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നതിനാല്‍ ഈ ആവശ്യത്തിന് കൂടുതല്‍ പ്രസക്തി ഉണ്ട്. ഗള്‍ഫിലെ മറ്റൊരു രാജ്യത്ത് ഏക ജാലക സംവിധാനം നടപ്പിലാക്കിയ കാര്യവും ഇത്തരത്തില്‍ പ്രസക്തമാണ്. ഏക ജാലക സംവിധാനം നിലവില്‍ വന്നാല്‍ വിവിധ ഓഫീസുകള്‍ കയറി ഇറങ്ങുന്നതിന് ഏജന്റുമാരെ ഏല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കുവാനും കഴിയും.
ഇപ്പോള്‍ ഒരു പ്രവാസി ബഹ്റൈനില്‍ നിര്യാതനായാല്‍ മോര്‍ച്ചറിയില്‍ നിന്നും ലഭിക്കുന്ന കോസ് ഓഫ് ഡെത്ത് പേപ്പറുമായി ബര്‍ത്ത് ആന്‍ഡ് ഡെത്ത് വിഭാഗത്തില്‍ നിന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് , പിന്നീട് എംബസ്സിയില്‍ നിന്നുള്ള രേഖകള്‍, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫേഴ്സ് , സിഐഡി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കായി പലയിടങ്ങളിലും കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി, ഏക ജാലക സംവിധാനത്തില്‍ ഒരു ഓഫിസില്‍ മാത്രം രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കും.
single-window-system-for
Post Your Comments