മനാമ: രാജ്യത്ത് പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും ചെറിയ പെരുന്നാൾ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും. പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഔദ്യോഗിക അവധിയായിരിക്കുമെങ്കിൽ പെരുന്നാൾ അവധി തൊട്ടടുത്ത ഒരു ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും അവധി പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഒമാനും സൗദിയും യുഎഇയും റമദാൻ പ്രമാണിച്ചുള്ള അവധികൾ പ്രഖ്യാപിച്ചു. ഒമാനിൽ പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി. റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെയാണ് യുഎഇയിൽ അവധി ലഭിക്കുക. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments