Latest NewsNewsBahrainInternationalGulf

പലസ്തീനെതിരെ വിദ്വേഷജനകമായ പോസ്റ്റിട്ടു: ബഹ്‌റൈനിൽ ഇന്ത്യൻ ഡോക്ടറെ പിരിച്ചുവിട്ടു

മനാമ: ബഹ്‌റൈനിൽ ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പിരിച്ചുവിട്ടു. പലസ്തീനെതിരെ സാമൂഹിക മാധ്യമത്തിൽ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടർന്നാണ് ഡോക്ടറെ പിരിച്ചു വിടാൻ സ്വകാര്യ ആശുപത്രിയിൽ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ റാവുനവിനെകിരെയാണ് നടപടി ഉണ്ടായത്. ഇസ്രായേലിനെ അനുകൂലിച്ചും പലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റാണ് ഇയാൾ പങ്കുവെച്ചത്.

Read Also: ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്: കേന്ദ്ര സർക്കാർ

വ്യാപക വിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു. ഡോക്ടറുടെ പോസ്റ്റ് സാമൂഹിക മര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Read Also: ഒരു പന്തിൽ 14 റൺസ്! അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി വിരാട് കോഹ്ലി – അസാധ്യമായ നേട്ടം (വീഡിയോ)

shortlink

Related Articles

Post Your Comments

Related Articles


Back to top button