BahrainGulf

ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി

ന്യൂദൽഹിയിൽ വെച്ചാണ് പാർട്ണർഷിപ് സമ്മിറ്റ് 2024 നടക്കുന്നത്

ന്യൂദൽഹി : ഇരുപത്തൊമ്പതാമത് പാർട്ണർഷിപ് സമ്മിറ്റിന്റെ ഭാഗമായി ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദിൽ ഫഖ്‌റോ ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ന്യൂദൽഹിയിൽ വെച്ചാണ് പാർട്ണർഷിപ് സമ്മിറ്റ് 2024 നടക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ ശുഭ്രൻശു ശേഖർ ആചാര്യ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി ഡയറ്കടർ ജനറൽ ചന്ദ്രജിത് ബാനർജി, മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് വകുപ്പ് മന്ത്രി ജിതൻ രാം മാഞ്ചി തുടങ്ങിയവരുമായി ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ചേർന്നുള്ള നിക്ഷേപ, വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button