മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ഗൾഫ് എയർ സി ഇ ഓ ക്യാപ്റ്റൻ വലീദ് അൽ അലാവി, ബഹ്റൈൻ എയർപോർട്ട് കമ്പനി സി ഇ ഓ മുഹമ്മദ് അൽ ബിൻഫലാഹ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് അധികൃതർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഗൾഫ് എയർ സർവ്വീസ് നടത്തുന്ന ഒമ്പതാമത്തെ ഇന്ത്യൻ നഗരമാണ് ഗോവ. ഇന്ത്യയുമായുള്ള വിനോദസഞ്ചാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ പുതിയ സർവ്വീസ് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments