Latest NewsNewsBahrainGulf

ബഹ്‌റൈനിലെ വാഹനാപകടം: നാല് മലയാളികള്‍ അടക്കം അഞ്ച് മരണം

മനാമ: ബഹ്‌റൈനിലെ ആലിയില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതില്‍ നാലു പേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്.

Read Also: ‘പോകുന്നു’വെന്ന് അവൾ കരഞ്ഞു പറഞ്ഞു, നോക്കാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല: പൊട്ടിക്കരഞ്ഞ് അപർണയുടെ അമ്മ

കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button