Latest NewsGulfQatar

പുണ്യം തേടി ബലിപെരുന്നാള്‍; സുരക്ഷ ഉറപ്പാക്കാന്‍ വില്‍പ്പനശാലകളില്‍ കര്‍ശന പരിശോധന, മുന്നറിയിപ്പുമായി ആരഗ്യമന്ത്രാലയം

ദോഹ : ബലി പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വില്‍പനശാലകളില്‍ ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 8 വരെ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന. എല്ലാ പാര്‍ക്കുകളിലും ശുചീകരണവും നടത്തും. വില്‍പന-സംഭരണ ശാലകള്‍ ആരോഗ്യ സുരക്ഷാ, ശുചിത്വ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടി വീഴുമെന്ന് ഉറപ്പ്. ഗുരുതര നിയമലംഘകര്‍ക്കു കര്‍ശന നടപടികളും നേരിടേണ്ടി വരും. അവധി ദിനങ്ങളില്‍ പാര്‍ക്കുകളും ബീച്ചുകളും സന്ദര്‍ശിക്കുന്നവര്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതെ പൊതുശുചിത്വം പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

ബലിപ്പെരുന്നാള്‍ ദിനങ്ങളില്‍ പൊതു നിയന്ത്രണ വകുപ്പിന്റെയും ശുചിത്വ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും ശുചിത്വ പരിശോധനയുണ്ടാകും. മലിനജലം കളയുന്നതിനുള്ള സേവനവും നഗരസഭകള്‍ നല്‍കും. രാവിലെ 7 മുതല്‍ രാത്രി 11 വരെയാണ് ഇതിനു സൗകര്യം. പള്ളികളിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കന്റീനുകളിലും കീടനിയന്ത്രണം ഉറപ്പാക്കും. ഈദ് അവധി ദിനങ്ങളിലുടനീളം പാര്‍ക്കുകളും വൃത്തിയാക്കും.

വാണിജ്യ സമുച്ചയങ്ങളിലെ ഭക്ഷ്യ സാധനങ്ങള്‍, ഇറച്ചി, മീന്‍, പൗള്‍ട്രി എന്നിവയുടെ സംഭരണകേന്ദ്രങ്ങളിലും വില്‍പനശാലകളിലും പരിശോധന നടത്തും. ഭക്ഷണശാലകള്‍, ചോക്ലേറ്റ്, നട്സ്, മധുരപലഹാരങ്ങള്‍ എന്നിവയുടെ വില്‍പന കേന്ദ്രങ്ങളും പരിശോധിക്കും. ഇറക്കുമതി ഉല്‍പന്ന ലേല സ്ഥലം, പ്രാദേശിക ലേല സ്ഥലം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറി കടകള്‍, പഴം-പച്ചക്കറി മൊത്ത വ്യാപാര ശാലകള്‍, ശിതീകരണ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലും ഭക്ഷ്യ ഉല്‍പാദന യൂണിറ്റുകളിലും ഉദ്യോഗസ്ഥ സംഘം എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button