ബെംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു. കര്‍ണാടകയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സര്‍ക്കാര്‍ സ്‌കൂള്‍ C ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്തിനു പിന്നാലെയാണ് സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്ന് രക്ഷിതാക്കളും കന്നഡ പ്രവര്‍ത്തകരും സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ബെംഗളൂരു നോര്‍ത്ത് സോണ്‍-1 ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബിഇഒ) കെ ജി അഞ്ജനപ്പ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്ധ്രഹള്ളി സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments