ThiruvananthapuramLatest NewsKeralaNattuvarthaNews

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വ് മരിച്ചു

തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ (36) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: കി​ണ​ർ വൃത്തി​യാ​ക്കാ​ന്‍ ഇ​റ​ങ്ങി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വ് മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ (36) ആ​ണ് മ​രി​ച്ച​ത്.

ആ​ക്കു​ളത്തി​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 7.15 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. പു​ല്ലു​കാ​ട് ക​രി​മ​ണ​ല്‍ പാ​ലാ​ഴി​യി​ല്‍ സ​തീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​യി​രുന്നു അ​പ​ക​ടം നടന്നത്. ഓ​ക്‌​സി​ജ​ന്‍റെ അ​ഭാ​വ​ത്താ​ല്‍ ബോ​ധ​ര​ഹി​ത​നാ​യി വെ​ള​ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

Read Also : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരുടെ മൊഴിയെടുത്തു 

വീ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ തു​ട​ര്‍​ന്ന്, ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​സി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​രു​ണി​നെ വളരെ പണിപ്പെട്ട് ഉ​യ​ര്‍​ത്തി പു​റ​ത്തെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button