അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും വൃത്തിയാക്കാന്‍ വളരെ ദുഷ്‌കരവുമായ ഒന്നാണ് ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ബര്‍ണര്‍ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി അറിഞ്ഞിരിക്കാം.
പ്രയാസമാണെന്നുപറഞ്ഞ് ബര്‍ണറുകള്‍ വൃത്തിയാക്കാതെയിരുന്നാല്‍ ഇവയ്ക്കിടയില്‍ അഴുക്കടിയും. ഇത് അനാരോഗ്യകരവും അതുപോലെതന്നെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. ബര്‍ണറില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് തീ കത്തുന്നതിന്റെ തീവ്രത കുറയ്ക്കും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബര്‍ണര്‍ വൃത്തിയാക്കാന്‍ ഓര്‍ക്കണം.
കുഴിവുള്ള ഒരു സ്റ്റീല്‍ പാത്രത്തില്‍ അഴുക്കായ ബര്‍ണറുകള്‍ ഇട്ട് ഇതിലേക്ക് ചൂടുവെള്ളവും നാരങ്ങാനീരും ചേര്‍ക്കണം. ഒരു പാക്കറ്റ് ഫ്രൂട്ട് സോള്‍ട്ട് കൂടി പൊട്ടിച്ചിട്ടതിന് ശേഷം ഒരു മണിക്കൂര്‍ മൂടി വയ്ക്കാം. അതിനുശേഷം പാത്രം കഴുകുന്ന ലിക്വിഡ് സോപ്പ് ഉപയോഗിച്ച് ഒരു ടൂത്ത്ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കാം. ബര്‍ണറില്‍ പറ്റിപ്പിടിച്ചിരുന്ന എണ്ണമയവും അഴുക്കുമെല്ലാം പോയി വൃത്തിയായി കിട്ടും.
Post Your Comments