പാലക്കോട്: വിദ്യാര്‍ത്ഥിനിയെക്കൊണ്ട് സ്‌കൂള്‍ ടോയ്‌ലറ്റ് വൃത്തിയാക്കിച്ച് പ്രിന്‍സിപ്പാള്‍. പ്രതിഷേധം ശക്തമായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സസ് പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ പാലക്കോട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത് സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്ന ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ് സംഭവം പുറത്തറിയുന്നത്. 1 മുതല്‍ 8 വരെ ക്ലാസുകളില്‍ നിന്നുള്ള ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 150 ഓളം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ട്രംപിനെ പേടിച്ച് സക്കർ ബർഗ്; മെറ്റയിലെ ഫാക്റ്റ് ചെക്കിംഗ് അവസാനിപ്പിക്കുന്നു
സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കല്‍, വെള്ളമെടുക്കല്‍, സ്‌കൂള്‍ പരിസരം വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ഈ കുട്ടികളെക്കൊണ്ടായിരുന്നു ചെയ്യിപ്പിച്ചിരുന്നത്. സ്‌കൂള്‍ വിട്ട് പല ദിവസങ്ങളിലും കുട്ടികള്‍ തളര്‍ന്നാണ് വീട്ടിലേക്ക് വരുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം, സ്‌കൂളിന് പുറത്ത് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധിക്കുകയും വിദ്യാഭ്യാസ ഓഫീസര്‍ അതിവേഗം നടപടിയെടുക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
Post Your Comments