NattuvarthaLatest NewsNewsIndia

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം മു​ട്ടി മരിച്ചു

ബീ​ഹാ​റി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്

അ​ഹ​മ്മ​ദാ​ബാ​ദ്: സൂ​റ​ത്തി​ല്‍ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ബീ​ഹാ​റി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

Read Also : മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സൂ​റ​ത്തി​ലെ പ​ല്‍​സാ​ന പ്ര​ദേ​ശ​ത്തെ ഡൈ​യിം​ഗ് യൂ​ണി​റ്റി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യി വീ​ണു. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍ കൂ​ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ലു​പേ​രെ​യും ടാ​ങ്കി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നായി​ല്ല.

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button