ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്.ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് നിയമസഭയി ല്‍നിന്നും മടങ്ങാതെ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്.
വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ച് തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനായി സമ്മര്‍ദം ശക്തമാക്കും. രാത്രിയിലും ബിജെപി എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധം തുടരുമെന്നും യെദ്യൂരപ്പ അറിയിച്ചു. ഇതോടെ രാത്രിയില്‍ പുറത്തുപോകാന്‍ കൂട്ടാക്കാതെ സഭയില്‍തന്നെ ബിജെപി എംല്‍എമാര്‍ തങ്ങുകയാണ്.
Post Your Comments