ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും നിര്‍ദേശം നല്‍കിയത്.
ഗവര്‍ണറുടെ കത്തിനെ പരിഹസിച്ച് കുമാരസ്വാമി തന്നെ രംഗത്തെത്തി. ഗവര്‍ണറുടേത് പ്രണയലേഖനമാണെന്ന് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറുടെ രണ്ടാമത്തെ പ്രണയലേഖനം ലഭിച്ചുവെന്ന് കത്ത് സഭയില്‍ വായിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. തനിക്ക് ആരും ഡല്‍ഹിയില്‍നിന്നു നിര്‍ദേശം നല്‍കുന്നില്ലെന്നായിരുന്നു കുമാരസ്വാമിയുടെ വിമര്‍ശനം. വിശ്വാസ പ്രമേയത്തിന്മേല് ചര്‍ച്ച തുടരുകയാണ്.
അതേസമയം വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.അതിനിടെ വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന ഉത്തരവില്‍ വ്യക്തത തേടി മുഖ്യമന്ത്രിയും കോണ്‍ഗ്രസും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. എംഎല്‍എമാര്‍ക്കു മേല്‍ വിപ്പ് ചുമത്താനുള്ള പാര്‍ട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണ് വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി കുമാരസ്വാമിയും സുപ്രീം കോടതിയെ സമീപിച്ചു.
Post Your Comments