ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ഇന്ന് സഭയില്‍ ചര്‍ച്ച തുടരാനിരിക്കെ, ഇന്നു തന്നെ വിശ്വാസവോട്ടിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഇന്നു വൈകിട്ട് അഞ്ചിനു മുമ്പ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്.
സഖ്യ സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിച്ചതായി ഇവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുകയാണ്. ഗവര്‍ണറെന്ന് ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചു.രാജി നല്‍കിയ 15 എം.എല്‍.എമാരെ സഭയിലെത്താന്‍ നിര്‍ബന്ധിക്കരുതെന്ന് ജൂലായ് 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവര്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സർക്കാർ അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
Post Your Comments