ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ടു എംഎൽഎമാരെ ബിജെപി പുറത്താക്കി. വിമത എംഎല്‍എമാരായ ശരത് ബച്ചെഗൌഡ, കവിരാജ് ഉര്‍സ് എന്നിവരെയാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശരത് ബച്ചെഗൌഡ വിമതനായി ഹോസ്കോട്ടെ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
വിജയനഗര മണ്ഡലത്തില്‍ നിന്ന് ഉര്‍സും മത്സരിക്കും. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്ന് കാണിച്ചാണ് ബിജെപി നടപടി.ബിജെപി ഹോസ്കോട്ടെ സീറ്റ് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് എംടിബി നാഗരാജിന് നല്‍കിയതോടെയാണ് ശരത് ഇതേ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത ജെഡിഎസ് ബിജെപി വിമത എംഎല്‍എയെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ചിക്കബെല്ലാപുര എംപി ബിഎന്‍ ബെച്ചേഗൌഡയുടെ മകനാണ് ശരത്. മത്സരിക്കാനുള്ള ശരതിന്റെ ശ്രമം പാര്‍ട്ടി തള്ളിക്കളഞ്ഞതോടെയാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരൂമാനിക്കുന്നത്. ഇതോടെയാണ് ശരത്തിനെ പുറത്താക്കാൻ ബിജെപി തീരുമാനമെടുത്തത്. 16 അയോഗ്യരാക്കിയ എംഎല്‍എമാരില്‍ 13 പേരെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.
Post Your Comments