ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ ബിജെപിയ്ക്കതിരെ രൂക്ഷ വിമര്‍ശനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കര്‍ണാടകയില്‍ സംഭവിച്ചത് ബിജെപി നടത്തിയ അസന്മാര്‍ഗികവും നാണംകെട്ടതുമായ രാഷ്ട്രീയ അട്ടിമറിയാണ് വേണുഗോപാല്‍ തുറന്നടിച്ചു.
ബിജെപി കര്‍ണാടകയില്‍ നടത്തിയ രാഷ്ട്രീയ അട്ടിമറിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പതിനാറ് കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്ന് ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. 99 എം എല്‍ എമാര്‍ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 എം എല്‍ എമാര്‍ എതിര്‍ നിലപാട് സ്വീകരിച്ചു.
KC Venugopal, Congress: The coalition government in Karnataka was brought down by the nefarious joint efforts of the Central Government, Governor, State Government of Maharashtra and Central BJP leadership. (file pic) #Karnataka pic.twitter.com/1e5ROQTbbU
— ANI (@ANI) July 23, 2019
Post Your Comments