ബെംഗുളൂരു: കര്‍ണാടകയില്‍ വിമത എംഎല്‍എമാനെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വിളിപ്പിച്ചു. രണ്ട് എംഎല്‍എമാരെയാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചത്. വിമത എംഎല്‍എമാരായ എം.ടി.ബി നാഗരാജിനേയും, കെ. സുധാകറിനെയുമാണ് സ്പീക്കര്‍ വിളിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 3.30ന് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം.
വിമത എംഎല്‍എമാരുടെ രാജി, അയോഗ്യത സംബന്ധിക്കുന്ന വിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ പറഞ്ഞിരുന്നു. വിമത എംഎല്‍എമാരുടെ രാജിക്കാര്യം സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.
Post Your Comments