കര്‍ണാടക: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജിവെച്ചു. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാര്‍ പറഞ്ഞു. ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് സ്പീക്കര്‍ രാജി സമര്‍പ്പിച്ചത്.
യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാരെ അയോഗ്യരായതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലെത്താന്‍ വെല്ലുവിളിയുണ്ടായിരുന്നില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. കര്‍ണാടക നിയമസഭ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടിനാണ് സാക്ഷ്യം വഹിക്കുന്നത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉള്ളത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ധനകാര്യ ബില്ലിന് ശേഷം രാജിവയ്ക്കുമെന്ന് നേരത്തേ, സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ പറഞ്ഞിരുന്നു.
Post Your Comments