തിരുവനന്തപുരം: താത്കാലിക ഫീസില്‍ മെഡിക്കല്‍ പ്രവേശനം നല്‍കാന്‍ പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയത് മൂലം മെഡിക്കല്‍ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ഫീസില്‍ പ്രവേശന നടപടി തുടങ്ങുന്നത്. ഒപ്ഷന്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. കഴിഞ്ഞ വര്‍ഷത്തെ ഫീസിലായിരിക്കും പ്രവേശനം നടത്തുക.
മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ബില്‍ നിയമമായി മാറിയത് കഴിഞ്ഞ ദിവസമാണ്. രാത്രിയോടെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതനുസരിച്ച് ഫീസ് നിര്‍ണയം ഇനി നടത്തണം. എന്നാൽ അതിന് മുൻപ് ഫീസ് നിര്‍ണയ കമ്മിറ്റി രൂപീകരിക്കരിക്കുകയും ഇതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങുകയും വേണം. അതേസമയം താല്‍ക്കാലിക ഫീസിലെ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് മാനേജ്‌മെനറുകള്‍ തിങ്കളാഴ്ച് സുപ്രീം കോടതിയെ സമീപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments