ചെന്നൈ : പ്ലസ് ടു ഫിസിക്സ് ,കെമിസ്ട്രി, ബയോളജി പരീക്ഷയിൽ 80 ശതമാനത്തിൽ കുറവ് മാർക്കുള്ളവർക്ക് വിദേശ സര്‍വകലാശാലയിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതിനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.
വിദേശത്ത് മെഡിക്കൽ ബിരുദം നേടിയവർ ഇന്ത്യയിൽഡോക്ടറാകാൻ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ പാസാകണം. ഈ പരീക്ഷയിൽ വിജയശതമാനം 25 ശതമാനത്തിൽ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കി തിരികെവന്ന താമരൈസെൽവൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര സർക്കാരിനും മെഡിക്കൽ കൗൺസിലിനും ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. പഠനം പൂർത്തിയാക്കിയതിനുശേഷം എട്ട് വർഷത്തിന് ശേഷമാണ് താമരൈസെൽവൻ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ.) വിജയിച്ചത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് അനുവദിക്കാൻ മെഡിക്കൽ കൗൺസിലിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ഹർജി.
Post Your Comments