കുവൈത്ത് സിറ്റി: കുവൈറ്റില്‍ ചൂട് കനക്കുന്നു. ഈ വര്‍ഷം കുവൈറ്റില്‍ റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഉച്ച സമയത്ത് പുറം ജോലി ചെയ്യിപ്പിച്ചതിന് നൂറ്റിപ്പന്ത്രണ്ട് കേസുകളാണ് ഈ മാസം മാത്രം ഇവിടെ രജിസ്റ്റര്‍ ചെയ്തത്.
ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 5 വരെ ഓഗസ്റ്റ് അവസാനം വരെ ജോലി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് ലംഘിക്കുന്നവര്‍ 100 കുവൈത്ത് ദിനാര്‍ പിഴ നല്‍ക്കണം. ചൂട് കനത്തതോടെ 14,360 കിലോവാട്ട് വൈദ്യുതിയാണ് കുവൈറ്റില്‍ ഒരു ദിവസം ഉപയോഗിച്ചത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കുവൈത്തില്‍ താപനില 50-52 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് മുന്നറിയിപ്പ്.
കൊടും ചൂടില്‍ കുവൈത്തില്‍ രണ്ടാമത്തെ മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച രണ്ട് പേരും ഈജിപ്ത് പൗരന്മാരാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് കാലാവസ്ഥ നീരിക്ഷകര്‍ വ്യക്തമാക്കുന്നത്. നേരിട്ട് വെയില്‍ ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ 60 മുതല്‍ 65 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും താപനില.
Post Your Comments