CricketLatest News

സൂപ്പർ താരം ഉദ്ഘാടന മത്സരത്തിൽ കളിക്കില്ല; ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി

ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളർ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ കളത്തിലിറങ്ങില്ല. തോളിനേറ്റ പരിക്ക് ഭേദമാകാത്തതാണ് കാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെയാണ് സ്റ്റെയ്‌ന് പരിക്കേറ്റത്. വ്യാഴാഴ്‌ച ഓവലിലാണ് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരം.

സ്റ്റെയ്‌നിന്‍റെ ആരോഗ്യനില ദിവസവും വിദഗ്ധർ നിരീക്ഷിച്ച് വരികയാണ്. ഞായറാഴ്‌ച ബാംഗ്ലാദേശിന് എതിരാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം മത്സരം. ഇതും കളിക്കാനാകുമോ എന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കിൽ ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരായ മത്സരത്തില്‍ മാത്രമേ സ്റ്റെയ്ൻ ടീമിലെത്താന്‍ സാധ്യതയുള്ളൂ. പരിശീലകന്‍ ഓട്ടിസ് ഗിബ്‌സനാണു ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും മികച്ച പേസര്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. കരിയറിന്റെ ഭൂരിഭാഗം സമയവും പരിക്ക് മൂലം സ്റ്റെയ്ന് നഷ്ടപ്പെട്ടിരുന്നു. 125 ഏകദിന മത്സരങ്ങളില്‍ നിന്ന് 196 വിക്കറ്റ് നേടിയിട്ടുണ്ട്. 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button