അഹമ്മദാബാദിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ ‘അടച്ചുപൂട്ടുമെന്ന്’ ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണി. നിരോധിത ഖാലിസ്ഥാനി സംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസ്’ സ്ഥാപകനായ പന്നൂൻ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പുതിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമം നടത്തുകയാണ് ഇയാൾ തന്റെ പുതിയ വീഡിയോയിൽ.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഖാലിസ്ഥാനി ഭീകരൻ സംസാരിക്കുന്നുണ്ട്. ഇതാദ്യമായല്ല പന്നൂൻ ഭീഷണി വീഡിയോ പുറത്തുവിടുന്നത്. ഇന്ത്യയിലും സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് ഒക്ടോബറിൽ പന്നൂൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിരോധിത യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവൻ ഇയാൾ.
പഞ്ചാബ് മുതൽ ഫലസ്തീൻ വരെ അനധികൃത അധിനിവേശത്തിലുള്ള ആളുകൾ പ്രതികരിക്കും. പ്രതികരണം അക്രമത്തിന് കാരണമാകും എന്നായിരുന്നു ഇയാൾ പറഞ്ഞത്. സെപ്റ്റംബറിൽ, ഇന്ത്യ-പാക് ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണിപ്പെടുത്തിയതിനും ശത്രുത വളർത്തിയതിനും അദ്ദേഹത്തിനെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു.
Post Your Comments