ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. വദ്രയുടെ സഹായി മനോജ് അറോറയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്.. വിചാരണ കോടതി വദ്രയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അപ്പീല്‍ നില്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം കേസില്‍ മെയ് 19 വരെ വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരിറക്കിയിട്ടുണ്ട് എന്നാല്‍ വദ്രയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് വിദേശത്തു സ്വത്ത് സാമ്പാദിച്ചു എന്നാണ് വദ്രക്കെതിരെയുള്ള കേസ്.
Post Your Comments