ന്യൂ ഡൽഹി : രാജസ്ഥാൻ റോയല്സിനെതിരെ അനായാസ ജയം നേടി ഡൽഹി ക്യാപിറ്റൽസ്. വൈകിട്ട് നാലിന് ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടന്ന 53ആം മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടിയ 115 റൺസ് മറുപടി ബാറ്റിങ്ങിൽ ഡൽഹി അനായാസം മറികടന്നു. 16.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് സ്വന്തമാക്കി.
Heading into the playoffs with winning momentum ?#DCvRR #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/HNd6sbgZNf
— Delhi Capitals (@DelhiCapitals) May 4, 2019
ഋഷഭ് പന്തിന്റെ അർദ്ധസെഞ്ചുറി(38 പന്തിൽ 53 റൺസ്) ക്യാപിറ്റൽസിന്റെ ജയം അനായാസമാക്കി. പൃഥ്വി ഷാ (8), ശിഖര്‍ ധവാന്‍ (16), ശ്രേയാസ് അയ്യര്‍ (15), കോളിന്‍ ഇന്‍ഗ്രാം (12), റുതര്‍ഫോര്‍ഡ് (11) എന്നിവർ പുറത്തായി. പന്തിനൊപ്പം അക്ഷര്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു. രാജസ്ഥനായി ഇഷ് സോധി മൂന്നും, ശ്രേയാസ് ഗോപാൽ രണ്ടും വിക്കറ്റുകൾ എറിഞ്ഞിട്ടു.
We fought hard to defend a small total but fell short in the end. ?
Here's how the DC innings panned out ??#HallaBol #DCvRR #RR pic.twitter.com/WWCm3Fm7VD
— Rajasthan Royals (@rajasthanroyals) May 4, 2019
റിയാന്‍ പരാഗ് (49 പന്തില്‍ 50) രാജസ്ഥാന്റെ ടോപ്സ്കോറർ. അജിന്‍ക്യ രഹാനെ (2), ലിയാം ലിവിങ്സ്റ്റണ്‍ (14), സഞ്ജു സാംസണ്‍ (5), മഹിപാല്‍ ലോംറോര്‍ (8), ശ്രേയാസ് ഗോപാല്‍ (12), സ്റ്റുവര്‍ട്ട് ബിന്നി (0), കെ. ഗൗതം (6), ഇഷ് സോധി (6) എന്നിവരാണ് പുറത്തായ താരങ്ങൾ. വരുൺ ആരോൺ പുറത്താവാതെ നിന്നു. ഡൽഹിക്കായി ഇശാന്ത് ശര്‍മ, അമിത് മിശ്ര എന്നിവര്‍ മൂന്നും ട്രന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
The @DelhiCapitals have finished their league games and are now on the No.2 position in the Points Table. pic.twitter.com/lyrHnOmcJ1
— IndianPremierLeague (@IPL) May 4, 2019
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 6ആം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് സാധ്യതകൾ നഷ്ടമായി.
Amit Mishra is adjudged the Man of the Match for his bowling figures of 3/17 ?? pic.twitter.com/dk7jPOIEi0
— IndianPremierLeague (@IPL) May 4, 2019
Post Your Comments