അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിൽ അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലര്‍. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാന്റെ ജോസ് ബട്‌ലറുടെ പേരിലാണ്. 863 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. സീസണിൽ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം യൂസ്‌വേന്ദ്ര ചാഹലാണ്. 27 വിക്കറ്റുകള്‍ താരം സ്വന്തമാക്കി.
ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരത്തിനുള്ള അവാര്‍ഡ് ബട്‌ലര്‍ക്ക് ലഭിച്ചു. 83 ഫോറുകളാണ് താരം നേടിയത്. സീസണിൽ ഏറ്റവും കൂടുതല്‍ സിക്സുകൾ പായിച്ചതും ടൂർണമെന്റിലെ പവര്‍ പ്ലയറും ബട്‌ലറാണ്. കൂടാതെ, ഏറ്റവും കൂടുതല്‍ ഫാന്റസി പോയിന്റുകള്‍ നേടിയ താരമായും ടൂര്‍ണമെന്റിലെ ഗെയിം ചെയ്ഞ്ചറായും ബട്‌ലറെ തിരഞ്ഞെടുത്തു.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എവിന്‍ ലൂയിസെടുത്ത ക്യാച്ച് ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, സീസണിലെ ഫെയര്‍ പ്ലേ അവാര്‍ഡ് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും പങ്കിട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ ഉമ്രാന്‍ മാലിക്കാണ് എമേര്‍ജിംഗ് പ്ലയർ.
Read Also:- ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാർത്തിക്കാണ് ടൂര്‍ണമെന്റിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍. 183.33 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടാറ്റ പഞ്ച് കാറാണ് സൂപ്പര്‍ സ്‌ട്രൈക്കർക്കുള്ള പുരസ്കാരം. കാര്‍ത്തിക്കിന്റെ അഭാവത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Post Your Comments