ജയ്പൂർ: ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരം രാജസ്ഥാൻ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഐപിഎൽ പതിനാറാം സീസണിൽ പ്ലേഓഫ് സാധ്യത നിലനിർത്തുന്നതിനായി ജീവൻമരണ പോരാട്ടത്തിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നാണക്കേടിന്റെ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നെഞ്ചുതകർന്നാണ് ഓരോ രാജസ്ഥാൻ ആരാധകരും മത്സരം കണ്ടത്. ഇത്തവണ, മത്സരശേഷം സഞ്ജു സാംസണും സംഘവും നാണക്കേടുകൊണ്ട് തലതാഴ്ത്തിയാണ് കളം വിട്ടത്.
പ്ലേഓഫ് സാധ്യത നിലനിർത്തുന്നതിന് ജയം അനിവാര്യമായിരുന്ന മത്സരത്തിൽ 112 റൺസിന്റെ വൻ തോൽവിയാണ് രാജസ്ഥാൻ നേരിട്ടത്. 10.3 ഓവറിൽ വെറും 59 റണ്‍സിനു ഓൾ ഔട്ട് ആയി. നായകന് പോലും തന്റെ ഗ്യാങ്ങിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ (5 പന്തിൽ 4) മാത്രമാണ് നേടിയത്. തോൽവിയുടെ നാണക്കേടും സഹിച്ചുകൊണ്ട് തലകുനിച്ച് നടന്നുനീങ്ങിയ സഞ്‍ജുവിന് നേരെ ആരാധകർ ശബ്ദമുയർത്തി കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ രാജസ്ഥാൻ ടീമിന്റെ നായകനെ വിമർശിച്ചും പരിഹസിച്ചും നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയില്ലേ എന്നാണ് ആരാധകർ സഞ്‍ജുവിനോട് ചോദിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് സ്വന്തം ശൈലി മാറ്റാൻ പറ്റിയില്ലെങ്കിൽ പിന്നെ താൻ എങ്ങനെ ഇന്റർനാഷണൽ മത്സരങ്ങളിൽ കളിക്കുമെന്നാണ് ഇവരുടെ ചോദ്യം. എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇങ്ങനെ ആണ് ഞാൻ ഇങ്ങനെയെ ചെയ്യൂ എന്നുള്ള ആറ്റിട്യൂഡ് മാറ്റണമെന്നാണ് സഞ്‍ജുവിന് ആരാധകർ നൽകുന്ന ഉപദേശം. ശരൺ വിഷ്ണു എഴുതിയ ഒരു പോസ്റ്റ് ആണ് ക്രിക്കറ്റ് ഗ്രൂപ്പുകളിൽ ശ്രദ്ധേയമാകുന്നത്. പോസ്റ്റ് ഇങ്ങനെ:
നിന്നെ സപ്പോർട്ട് ചെയ്യുന്നവരുടെ അണ്ണാക്കിൽ ആണ് നീ ഇന്ന് ബോൾ വലിച്ചടിച്ചത്… ബോൾ കണ്ടാൽ പിന്നെ നീ ഒന്നും നോക്കണ്ട..
ഇത്രയും important മാച്ചിൽ അതും 2 വിക്കെറ്റ് തുടരെ പോയി പ്രഷർ സിറ്റുവേഷനിൽ നിൽക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ നിന്നെ കൊണ്ടേ കഴിയു സഞ്ജു.. എന്തൊരു ഊള ഷോട്ട് ആയിരുന്നു.. കഷ്ടം..
എന്ത് കൊണ്ട് ഞാൻ ഇന്ത്യൻ ടീമിൽ കയറുന്നില്ല എന്ന് ചോദിക്കുന്നവർക്ക് നീ തന്നെ മറുപടി കൊടുക്കുകയാണ് ബാറ്റ് കൊണ്ട്. എത്ര വർഷം ആയെടോ കളിക്കാൻ തുടങ്ങിയിട്ട്.. സാഹചര്യത്തിനനുസരിച് സ്വന്തം ശൈലി മാറ്റാൻ പറ്റിയില്ലെങ്കിൽ പിന്നെ താൻ എങ്ങനെ ഇന്റർനാഷണൽ കളിക്കും.. എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇങ്ങനെ ആണ് ഞാൻ ഇങ്ങനെയെ ചെയ്യൂ എന്നുള്ള ആറ്റിട്യൂട് മാറ്റണം.. ഇനി ഒരു playoff സാധ്യത വളരെ വിദൂരം.. അടുത്ത വർഷം നോക്കാം.. ??. എന്നാലും, സങ്കടം ഒന്നുല്ല…..ചെറിയൊരു ബെശമം.
Post Your Comments