Latest NewsCricketNewsSports

ആരാധകരെ അത്ഭുതപ്പെടുത്തി രാജസ്ഥാന്‍ ജേഴ്സിയില്‍ ചേതന്‍ സക്കറിയ

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനൽ മത്സരം കാണാൻ ക്രിക്കറ്റ് ലോകത്തു നിന്നും സിനിമാ, രാഷ്ട്രീയ മേഖലയില്‍ നിന്നുമെല്ലാം നിരവധി പ്രമുഖരാണ് സ്റ്റേഡിയത്തിലെത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ രണ്‍വീര്‍ സിംഗും അക്ഷയ് കുമാറുമെല്ലാം മത്സരം കാണാനെത്തിയിരുന്നു.

സിനിമാ താരങ്ങള്‍ക്ക് പുറമെ നിരവധി മുന്‍ താരങ്ങളും രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം കാണാനെത്തിയിരുന്നു. ഇതില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയൊരു കളിക്കാരനുണ്ടായിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ചേതന്‍ സക്കറിയയായിരുന്നു രാജസ്ഥാന്‍ ജേഴ്സിയില്‍ പഴയ ടീമിനെ പിന്തുണക്കാനെത്തിയത്.

Read Also:- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ അഞ്ച് ദൈനംദിന ശീലങ്ങൾ പിന്തുടരാം!

കിരീടപ്പോരാട്ടത്തിന് മുമ്പ് റോയല്‍സിനായി കളിച്ച താരങ്ങളെയെല്ലാ ടീം മാനേജ്മെന്‍റ് മത്സരം കാണാന്‍ ക്ഷണിച്ചിരുന്നു. റോയല്‍സ് താരങ്ങളായിരുന്ന മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ് യൂസഫ് പത്താന്‍ എന്നിവരെയെല്ലാം ഇത്തരത്തില്‍ ക്ഷണിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി പന്തെറിഞ്ഞ സക്കറിയയെും ടീം ക്ഷണിച്ചു. അങ്ങനെയാണ് തന്‍റെ പഴയ ടീമിനെ പിന്തുണക്കാന്‍ രാജസ്ഥാന്‍ ജേഴ്സിയും അണിഞ്ഞ് സക്കറിയ സ്റ്റേഡിയത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button